തിരുവനന്തപുരം:ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളും ലഭിച്ചു.
പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിന് ഇരയായി രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.
പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറും.
ലോൺ ആപ് തട്ടിപ്പിനു നിരവധിപേർ ഇരയാവുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്. ലോൺ ആപ് കേസുകളിൽ ഇതുവരെ രണ്ട് എഫ്ഐആർ മാത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൈബർ പൊലീസ് പറയുന്നു.
എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോൺ ആപ് തട്ടിപ്പുകൾ അറിയിക്കാൻ 9497980900 എന്ന നമ്പർ പൊലീസ് നൽകിയിരുന്നു. ഇന്നു വൈകിട്ടു വരെ 300 പേർ നമ്പറിലൂടെ പ്രതികരിച്ചു. ഇതിൽ 5 സംഭവങ്ങൾ തുടർനടപടികൾക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങൾ പരിശോധിച്ചു വരുന്നു. നമ്പരിലേക്കു ഗുഡ് മോർണിങ് സന്ദേശം അയച്ചവരും ബന്ധമില്ലാത്ത കാര്യങ്ങൾ അയച്ചവരുമുണ്ട്.
ലോണ്‍ ആപ്പുകള്‍ക്കെതിരായി ഊര്‍ജ്ജിത നടപടിയുമായി പോലീസ് മുന്നോട്ടുനീങ്ങുന്നതിനിടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അവരറിയാതെ 19 ലക്ഷം രൂപ പിൻവലിച്ച് അജ്ഞാതർ. കോഴിക്കോട് മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നാണ് യുപിഐ മുഖേന പല തവണയായി പണം പിൻവലിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ശാഖയിലായാണ് ഫാത്തിമബിയുടെ അക്കൗണ്ട്.
1992 മുതലുള്ള അക്കൗണ്ടിന് എടിഎം കാർഡോ നെറ്റ് ബാങ്കിങ് ഐഡിയോ ഇല്ല. ഫാത്തിമബിക്കു കെട്ടിട വാടകയിനത്തിൽ ലഭിക്കുന്ന തുകയാണ് ഇതിൽ വന്നിരുന്നത്. പതിവായി അക്കൗണ്ട് പരിശോധിക്കുകയോ പണം പിൻവലിക്കുകയോ ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം ബാങ്കിൽ മറ്റൊരു ആവശ്യത്തിനു പോയ ഇവരുടെ മകൻ അബ്ദുൾ റസാഖ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് വൻതുക പിൻവലിക്കപ്പെട്ടതായി കണ്ടെത്തുന്നത്. ഉടൻ ബാങ്ക് അധികൃതരെ അറിയിച്ച് തുടർഇടപാടുകൾ നിർത്തിവെപ്പിച്ചു. സൈബർ പോലീസിലുൾപ്പെടെ പരാതിയും നൽകി.
ജൂലൈ 24നും സെപ്റ്റംബർ 19നും ഇടയിലാണ് പല തവണയായി പണം പിൻവലിച്ചിട്ടുള്ളത്. തുടക്കത്തിൽ ചെറിയ തുകകളും പിന്നീട് ഒരു ലക്ഷം രൂപ വീതവുമാണ് പിൻവലിച്ചത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ആറു വർഷം മുൻപ് ഫാത്തിമബി ഒഴിവാക്കിയിരുന്നു. അക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പർ നൽകിയിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ ബാങ്കിന്റെ കെവൈസി വിശദാംശങ്ങളിൽ പഴയ നമ്പർ തന്നെയാണ് ഇപ്പോഴുമുള്ളത്.
അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ നമ്പർ അസമിലുള്ള ആരോ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അവർ ഈ നമ്പർ ഉപയോഗിച്ച് അക്കൗണ്ടിൽ പ്രവേശിച്ച് തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. ആദ്യം ഈ നമ്പറിൽ വിളിച്ചുനോക്കിയപ്പോൾ അസമിലെ പോലീസ് ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞ് ഒരാൾ തിരിച്ചുവിളിച്ച് ഭീഷണിപ്പെടുത്തിയതായി അബ്ദുൾ റസാഖ് പറഞ്ഞു. സൈബർ പോലീസും ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പൊലീസിനെ വാട്ട്സ്ആപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.
ഒരിടവേളക്ക് ശേഷമാണ് ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റും ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്. വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഇത്തരം ഇരകള്‍ നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി അറിയിക്കാനും പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. പരാതികള്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പര്‍ മുഖേനയും അറിയിക്കാം.