‘എന്തൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളേ’; മാലദ്വീപിൽ പിറന്നാളാഘോഷിച്ച് റിമി
കൊച്ചി:ഒരുപാട് ആരാധകരുള്ള ഗായികയും അവതാരകയുമാണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ ‘ചിങ്ങ മാസം’ എന്ന പാട്ടിലൂടെയാണ് റിമി പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമായി.
സോഷ്യല്‍ മീഡിയയിലും സജീവമായ റിമി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ മേക്ക് ഓവര്‍ ആയിരുന്നു ഇതില്‍ ആരാധകരെ അദ്ഭുദപ്പെടുത്തിയത്. ശരീരഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ തന്റെ നാല്‍പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം മാലദ്വീപില്‍ ആഘോഷിക്കുകയാണ് റിമി. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിനൊപ്പം നല്‍കിയ കുറിപ്പാണ് ഏറ്റവും രസകരം.
‘ജീവിതം 40-ല്‍ ആരംഭിക്കുന്നു. എനിക്ക് 40 ആയിട്ടില്ല, 18 വയസ്സും 22 വര്‍ഷം അനുഭവസമ്പത്തുമുള്ള വ്യക്തിയാണ് എന്ന് പറയാന്‍ താത്പര്യമുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളേ’ എന്നാണ് റിമി കുറിച്ചത്.
ഫ്‌ളോറല്‍ പ്രിന്റുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് യോജിക്കുന്ന കറുപ്പ് ഹൈ ഹീല്‍ ചെരുപ്പും ധരിച്ചു.
ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. എന്തൊക്കെ പറഞ്ഞാലും വയസ് 40 ആണെന്ന് തോന്നുന്നില്ല എന്നായിരുന്നു അധികപേരും കുറിച്ചത്.