ജൂനിയറിനെ പീഡിപ്പിച്ചു,എൽഎൽബി വിദ്യാർത്ഥി അറസ്റ്റിൽ

കൊച്ചി:കോളജിൽ ജൂനിയറായി പഠിച്ചിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വച്ച് പീഡിപ്പിച്ച കേസ്സിൽ സീനിയർ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അമൽ പഞ്ചു (24), വിനെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കോളേജിൽ വാദിയായ പെൺകുട്ടിയും പ്രതിയായ അമലും വിദ്യാർഥികളായിരുന്നു. പ്രതിയായ അമൽ രണ്ടുവർഷം ജൂനിയറായിരുന്നു ആവലാതികാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒരു മാസം മുമ്പ് എറണാകുളം വളഞ്ഞമ്പലം ഉള്ള ഫ്ലാറ്റിലേക്ക് പ്രതി ആവലാതിക്കാരിയെ വിളിച്ചുവരുത്തുകയായിരുന്നു.

ഫ്ലാറ്റിൽ എത്തിയ ആവലാതികാരിയോട് പ്രതി മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ആവലാതികാരി എതിർത്തെങ്കിലും നമ്മൾ വിവാഹിതരാകാൻ പോകുന്നവരല്ല കുഴപ്പമില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് വിവാഹ കാര്യത്തിനായി ആവലാതി കാരി പലപ്പോഴും ബന്ധപ്പെട്ടെങ്കിലും തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയാണുണ്ടായത് .

പിന്നീട് താൻ ചതിയിൽ പെട്ട് എന്ന് അറിഞ്ഞ പെൺകുട്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിനിന്ന പ്രതിയെ കൊല്ലത്തുവെച്ച് പോലീസ് പിടികൂടുകയായിരുന്നു.

സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ നിസാറിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
എസ്ഐമാരായ സുനിൽ,മണി എ എസ് ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, മനോജ് സിവിൽ പോലീസ് ഓഫീസർ ഇഗ്നേഷ്യസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News