27 C
Kottayam
Thursday, May 9, 2024

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്;18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് പത്താം തവണ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 98 രൂപ 97 പൈസയായി ഡീസലിന് 94 രൂപ 23 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്.

തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികൾ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.തവണയുമാണ് വില വര്‍ധിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week