CrimeKeralaNews

ലോഡുമായി പോയ വാഹനം കടത്തിയ കേസ് പ്രതി കൊച്ചി പോലീസിൻ്റെ പിടിയിൽ

കൊച്ചി : എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലുള്ള ട്രാവൽകിങ്ങ് എന്ന സ്ഥാപനത്തിൽ നിന്നും ലോഡുമായി തിരുവനന്തപുരത്തേക്ക് പോയി വാഹനം മറിച്ചു വിറ്റ് മുങ്ങിയ പ്രതി സെൻട്രൽ പോലിസിന്റെ പിടിയിലായി
തിരുവനന്തപുരം പേരൂർ കോണം സ്വദേശി ഷിബുവാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

ട്രാവൽ കിങ്ങ് സ്ഥാപനത്തിൽ നിന്നും ട്രോളി ബാഗുകളുമായി ട്രാവലര്‍ വാനില്‍ തിരുവനന്തപുരം ടN ട്രേഡേഴ്സിലേക്ക് പോയതാണ് പ്രതി. ലോഡ് ഇറക്കിയ ശേഷം തുകയായ ഒരുലക്ഷത്തി പതിനായിരം രൂപ കൈപറ്റി ശേഷം വാഹനം പൊളിക്കാനായി 60,000 രൂപക്ക് തമിഴ്നാട് അതിർത്തിയിൽ വിൽപന നടത്തി കടന്നു കളയുകയായിരുന്നു.

ട്രാവൽകിങ് ഉടമയുടെ പരാതിയിൽ മിസ്സിങ്ങ് കേസിന് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ തിരുവനന്തപുരം ഉദിയൻകുളങ്ങര ഭാഗത്ത് നിന്ന് ട്രാവലർ കണ്ടെത്തിയതോടെയാണ് തട്ടിപ്പിനെക്കുറിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .

കൊച്ചിസിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെൻട്രൽ ഇൻസ്പെക്ടർ നിസാർ,എസ് ഐ മോഹനകുമാർ സീനിയർ സിവിൽ പോലിസ് ഓഫിസർ ശ്രീകാന്ത്, സിവിൽ പോലിസ് ഓഫിസർമാരായ രതീഷ് , അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker