KeralaNewsRECENT POSTS
അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാനം എ.ഡി.ജി.പി അന്വേഷിക്കും
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് സംഭവം എന്നാണ് ഇയാള്‍ പറയുന്നത്. ഒരു ബോക്സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞതിന് ശേഷമാണ് പല്ലിയെ കണ്ടതെന്നുമാണ് ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News