NationalNewsRECENT POSTS
ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്‍; ഐ.എസ് ബന്ധമെന്ന് സംശയം
ന്യൂഡല്‍ഹി: ഗുവഹാത്തിയില്‍ നിന്ന് ഡല്‍ഹി പോലീസ് ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഇസ്ലാം, രഞ്ജിത്ത് അലി, ജമാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐ.ഇ.ഡി ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെയാണ് പിടികൂടിയത്.
ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും, പിടിയിലായവരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ ഇല്ലെന്നും പോലീസ് പറയുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. അസമിലെ ഗോപാല്‍പാരയില്‍ ആദ്യം സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News