23.9 C
Kottayam
Thursday, June 4, 2026

ടാപ്പ് തുറന്നാൽ മദ്യം, കോരിയെടുക്കുന്ന വെള്ളത്തിലും മദ്യ ഗന്ധം, കുടിയൻമാരുടെ ഭാഷയിലെ ‘മനോഹരമായ നടക്കാത്ത സ്വപ്നം’ തൃശൂരിൽ യാഥാർത്ഥ്യമായതിങ്ങനെ

Must read

തൃശൂർ: ടാപ്പ് തുറന്നാൽ പുറത്തു വരുന്നത് മദ്യം, കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളത്തിനും മദ്യ ഗന്ധം. കുടിയൻമാർ സ്വപ്നത്തിൽ മാത്രം കാണുന്ന കാര്യങ്ങളാണ് തൃശൂരിൽ നടന്നത്. മദ്യം മൂലം നാട്ടുകാരുടെ കുട്ടി വെള്ളം മുട്ടിയ സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്‌ളാറ്റിലെ കിണറാണ് അത്ഭുതക്കിണറായി മാറിയത്. ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നവര്‍ ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധം. പിന്നെ ഫ്‌ളാറ്റിലെ ടാങ്കും തുടര്‍ന്ന് കിണറും പരിശോധിച്ചു. സംഭവം സത്യമാണ് വെള്ളത്തിന്റെ രുചി മുഴുവനും മദ്യത്തിന്റേയും. ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്ളാറ്റിലെ നിവാസികൾ ഇതോടെ ബുദ്ധിമുട്ടിലായി.

ടാങ്കില്‍ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയ ഇവര്‍ വെള്ളമെടുക്കുന്ന കിണറും പരിശോധിക്കാന്‍ തീരുമാനിച്ചു. കിണറില്‍ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധം. സംശയങ്ങള്‍ ഇതോടെ മറ്റൊരു തലത്തിലെത്തി. ആരെങ്കിലും കിണറ്റില്‍ മദ്യം കലര്‍ത്തിയതാണോ എന്നായി സംശയം. ഒടുവില്‍ ആ സംശയം ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്. അപ്പോഴാണ് ഇതിനു പിന്നിലെ സത്യാവസ്ഥ മറനീക്കി പുറത്തുവന്നത്

സോളമന്‍സ് എവന്യൂ ഫ്‌ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്സൈസ് തീരുമാനിച്ചു. തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ ആറായിരം ലിറ്റര്‍ മദ്യമാണ് ആറുവര്‍ഷത്തിന് ശേഷം ഫ്‌ളാറ്റിലെ കിണറിലേക്ക് എത്തിയത്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week