കൊറോണ നിരീക്ഷണം മറികടന്ന് രണ്ടു പേർ സൗദിയ്ക്ക് കടന്നു, ചൈനയിൽ നിന്നെത്തിയവരാണ് നാടുവിട്ടത്

കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശം അവഗണിച്ച് രണ്ട് കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ ഇവര്‍ സൗദി അറേബ്യയിലേക്കാണ് പോയത്.

രണ്ടു ദിവസം മുമ്പാണ് ഇവര്‍ സൗദിയിലേക്ക് പോയത്. ആകെ അറുപത് പേരാണ് കോഴിക്കോട് നഗരത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ഉണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേസമയം വിദേശത്തേക്ക് പോയ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളൊന്നും നടത്തേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവം ഡിഎംഒ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News