28.4 C
Kottayam
Friday, May 24, 2024

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തത് 89 കോടി രൂപ! മുന്നില്‍ തിരുവനന്തപുരം

Must read

തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31 ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്.

ക്രിസ്തുമസ് തലേന്നും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് 47.57 കോടി രൂപയുടെ മദ്യപില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇക്കുറി നടന്നത്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 64.63 കോടിയുടേതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week