31.1 C
Kottayam
Friday, May 10, 2024

‘എ’ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ലിജോ ജോസ് പെല്ലിശേരി; ജൂലൈ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും

Must read

കൊച്ചി: തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ‘എ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ പിടിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ലിജോ ജോസ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ലിജോ ജോസ് പെല്ലിശേരി സിനിമ ചെയ്യാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ ഇക്കാര്യം അറിയിച്ചത്. പിന്തുണയുമായി നിരവധി പേര്‍ എത്തി.

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നും നിര്‍മാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി നിര്‍മാതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയര്‍ന്നത്. പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week