26.9 C
Kottayam
Monday, May 6, 2024

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കണ്ടെത്തിയ സ്ഫോടകവസ്തു നിറച്ച കാറില്‍ നിന്ന് ഭീഷണി കത്ത് ലഭിച്ചു

Must read

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം സ്ഫോടന വസ്തുക്കളുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് ഭീഷണി കത്ത് പോലീസിന് ലഭിച്ചു. മുകേഷ് അംബാനിയ്ക്കും ഭാര്യ നിത അംബാനിക്കും നേരെയാണ് ഭീഷണി.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ വാഹനത്തിലുണ്ടായിരുന്ന ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷര തെറ്റുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. വാഹനം ഉപേക്ഷിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week