നടി വന്ദന വിവാഹിതയായി
തൃശൂർ:സ്വാതി നക്ഷത്രം ചോതി’ പരമ്പരയിലെ സ്വാതി എത്തിയ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വന്ദന വിവാഹിതയായി. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. രാകേഷ് ആണ് വന്ദനയുടെ വരൻ. വിവാഹവേഷത്തിൽ ഉള്ള ചിത്രങ്ങൾ വന്ദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് തന്റെ ജീവിതനായകന് ഒപ്പമുള്ള ചിത്രങ്ങൾ വന്ദന പങ്ക് വച്ചപ്പോൾ നിരവധി താരങ്ങൾ ആണ് ആശംസയുമായി എത്തുന്നത്. ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് സുന്ദര ചിത്രങ്ങൾക്ക് പിന്നിൽ. സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇപ്പോൾ വൈറൽ ആണ്.
മുൻപ് ഒരു അഭിമുഖത്തിൽ തനിക്ക് പ്രേമിക്കാൻ പേടിയാണ് എന്ന് വന്ദന വ്യക്തമാക്കിയിരുന്നു. മച്ചു എന്നാണ് വന്ദന തന്റെ ഭർത്താവിനെ വിളിക്കുന്നത്. തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് മച്ചു എന്ന് വിളിക്കുന്നത് എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വന്ദന പറഞ്ഞിരുന്നു
മാട്രിമോണിയൽ വഴി വന്ന ബന്ധം ആയിരുന്നു എങ്കിലും നേരിട്ട് കാണുന്നതിന് മുൻപേ തന്നെ തങ്ങൾ സംസാരം തുടങ്ങിയതായി വന്ദന പറയുന്നു. പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തു. കൊറോണയും ലോക് ഡൗണും ആണ് വിവാഹം ഈ മാസം വരെ നീണ്ടു പോകാൻ കാരണമെന്നും വന്ദന പറഞ്ഞിരുന്നു