33.9 C
Kottayam
Sunday, April 28, 2024

തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോൺഗ്രസും ഗൗരവതരമായി പരിശോധിക്കണം, അതൃപ്തിയറിയിച്ച് ലീഗ്

Must read

മലപ്പുറം: തെരഞ്ഞെടുപ്പിൽ മുന്നണിയെന്ന നിലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് ചേർന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എന്നിവർ പങ്കെടുത്തു. മുന്നണിയുടെ പ്രകടനവും പാർട്ടിയുടെ പ്രകടനവും നേതാക്കൾ വിലയിരുത്തി.

‘പ്രഥമദൃഷ്ട്യാ നോക്കുമ്പോൾ പാർട്ടിയുടെ സ്വാധീന മേഖല ഭദ്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്വാധീന മേഖല മുഴുവൻ ഭദ്രമാണ്. വിശദമായ റിപ്പോർട്ടിന് ശേഷം വിലയിരുത്തേണ്ടതാണ്. കോൺഗ്രസും യുഡിഎഫും വിലയിരുത്തേണ്ട കാര്യങ്ങൾ ഫലത്തിലുണ്ട്. മലപ്പുറം ജില്ലയിലും കാസർകോടും വയനാടും മുസ്ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാനായി. കോഴിക്കോടും നേട്ടമുണ്ടായി. മറ്റ് ജില്ലകളുടെ വിശദമായ വിലയിരുത്തൽ പിന്നീട് നടത്തും. നിലമ്പൂരിൽ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിച്ചത്. എന്ത് സംഭവിച്ചുവെന്ന് നോക്കും. ലീഗിന്റെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോൺഗ്രസും ഗൗരവതരമായി പരിശോധിക്കണം,’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week