കോട്ടയം:കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി.ഏഴ് പേരെ കാണാതായി.
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉരുള്‍ പൊട്ടി. ചോലത്തടം ഭാഗത്താണ് ഉരുള്‍ പൊട്ടലുണ്ടായത്.പഞ്ചായത്ത് അംഗം റെജി ഷാജിയുടെ വീട് ഭാഗകമായി തകര്‍ന്നു.
മന്നം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട് ഒലിച്ചു പോയി. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. വെള്ളക്കട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു
പൂഞ്ഞാർ(poonjar) സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി (KSRTC) ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിച്ചു.
കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയിൽ മലവെള്ളപ്പാച്ചിൽ മൂലം ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.
പത്തനംതിട്ടയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. എന്നാൽ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയർന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അൽപം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.