24.6 C
Kottayam
Saturday, June 6, 2026

ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം; അന്നൊന്നും ഇല്ലാത്ത ടെൻഷനാണ് ഇപ്പോഴുള്ളത് ; പുതിയ വിശേഷം പങ്കുവച്ച് ലക്ഷ്മിപ്രിയ!

Must read

കൊച്ചി:ചുരുക്കം വേഷങ്ങൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറുകയായിരുന്നു ലക്ഷ്മിപ്രിയ. താരത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. നടി പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളും ചര്‍ച്ചയാക്കി മാറ്റിയതോടെയാണ് ലക്ഷ്മിയെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെയും മകളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ ലക്ഷ്മിപ്രിയ പറഞ്ഞ് കഴിഞ്ഞു.

ഇപ്പോഴിതാ ഏറ്റവും പുതിയതായി മറ്റൊരു വിശേഷം കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് നടി. അരം+അരം= കിന്നരം എന്ന പേരില്‍ സൂര്യ ടിവിയില്‍ പുതിയ ആരംഭിക്കുന്ന പരിപാടിയില്‍ പ്രധാനപ്പെട്ടൊരാളായി ലക്ഷ്മിയും എത്തുകയാണ്. ഇതുവരെ ഒത്തിരിയധികം പരിപാടികള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ലേശം ടെന്‍ഷന്‍ കൂടുതലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തിലൂടെ നടി പറയുന്നത്.

“കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകള്‍, സീരിയലുകള്‍, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെന്‍ഷന്‍ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം ‘സ്വന്തം’ എന്നത് ഉത്തരവാദിത്വവും ടെന്‍ഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തില്‍ എല്ലാമുണ്ട്. ‘ആത്മ ‘ പ്രൊഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസര്‍മാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുന്നു.

കൊവിഡ് കിടക്കയില്‍ ആയിപ്പോയതിനാല്‍ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയര്‍ ചെയ്യാന്‍ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താല്‍ വന്‍വിജയമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങള്‍ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യില്‍ ആണ് എല്ലാം. ഇന്ന് രാത്രി 8.30 ന് നമ്മുടെ സൂര്യാ ടീവി യില്‍ മറക്കാതെ കാണുക അരം + അരം = കിന്നരം..” എന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.

- Advertisement -

അതേ സമയം ലക്ഷ്മിയോടുള്ള സ്‌നേഹം പങ്കുവെച്ച് നിരവധി ആരാധകരും എത്തിയിരിക്കുകയാണ്. അതിലൊരാള്‍ ലക്ഷ്മിപ്രിയയെ സ്റ്റാര്‍ മാജിക്കില്‍ കാണാത്തതിനെ കുറിച്ചും അവിടുന്ന് പോവുന്നതിന് മുന്‍പ് ഞങ്ങളോടെങ്കിലും പറയമായിരുന്നു എന്ന പരിഭവം കൂടി പങ്കുവെച്ചിട്ടുണ്ട്. ”സ്റ്റാര്‍ മാജിക്കില്‍ വന്നതിനു ശേഷം ലക്ഷ്മി പ്രിയ എന്ന കലാകാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരു കൂട്ടം ആള്‍കാര്‍ ഉണ്ട് ഇവിടെ… അതില്‍ ഒരുവന്‍ ആണ് ഞാന്‍. എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week