26 C
Kottayam
Saturday, June 6, 2026

പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ, ടെലിവിഷൻ ഷോയിൽ നിന്ന് പടിയിറങ്ങി ?പ്രമോ ഷെയർ ചെയ്ത് താരങ്ങൾ

Must read

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിയാണ് അരം പ്ലസ് അരം കിന്നരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ പരിപാടികളുടെ കൂട്ടത്തിൽ അരം പ്ലസ് അരം കിന്നരം സ്ഥാനം പിടിച്ചു. ആര്യയും ശ്വേത മേനോനുമുള്‍പ്പടെയുള്ളവരും ഷോയിലുണ്ട്.

ശ്വേത മേനോനാണ് പരിപാടി നയിക്കുന്നത്.
പരിപാടിയിലെ പ്രധാന താരങ്ങളിലൊരാളാണ് ലക്ഷ്മി പ്രിയ. ഷോയിൽ നിന്നും ലക്ഷ്മി പ്രിയ പോയൊയെന്നുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകര്‍. പരിപാടിയുടെ പ്രമോ വീഡിയോ വൈറലായി മാറിയതോടെയാണ് ആരാധകരും ചോദ്യങ്ങളുമായെത്തിയത്.

സംവിധായകന്‍ സിദ്ദിഖ് അതിഥിയായി എത്തിയ എപ്പിസോഡിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. സീരിയലില്‍ കാണിക്കുന്ന തരത്തിലുള്ള പെണ്ണുങ്ങളുടെ നുണയും കുറ്റവും, നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എന്റെ മുഖത്ത് നോക്കി പറയാമായിരുന്നു. 19 പേര് ഒരു മണിക്കൂര്‍ ഇവിടെ ലക്ഷ്മിക്കായി കാത്തിരിക്കുകയാണ്. ലക്ഷ്മി ഒരു സാരി ഉടുത്ത് വരാന്‍ വേണ്ടി എന്നായിരുന്നു സാജന്‍ ലക്ഷ്മിയോട് പറഞ്ഞത്. ചേട്ടാ അല്ലായെന്ന് പറഞ്ഞ് തന്റെ ഭാഗം പറയാന്‍ ശ്രമിക്കുന്ന ലക്ഷ്മി പ്രിയയേയും വീഡിയോയില്‍ കാണുന്നുണ്ട്.

ഞാന്‍ വരുന്ന ദിവസം തന്നെ ഇങ്ങനെയൊരു ഇഷ്യൂ ഉണ്ടായെന്ന് വെച്ചാല്‍ എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. നിങ്ങളുടെ തലയില്‍ ആരും ബോംബൊന്നും ഇട്ടില്ലല്ലോയെന്ന് ചോദിക്കുന്ന പ്രീതയേയും വീഡിയോയില്‍ കാണുന്നുണ്ട്. എനിക്ക് ഈ ഫ്‌ളോറില്‍ ഇരിക്കാനായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ലക്ഷ്മി അങ്ങനെയല്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാജന്‍ സൂര്യ ശ്രമിക്കുന്നുണ്ട്.

- Advertisement -

സാജന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ് ലക്ഷ്മി പ്രിയ. വികരഭരിതയായി പുറത്തേക്ക് പോയ ലക്ഷ്മിക്ക് പിന്നാലെയായി സാജനും രാജേഷും ചെല്ലുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ലക്ഷ്മി പോയതോടെ താരങ്ങളെല്ലാം ആശയക്കുഴപ്പവുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. ഒളിച്ച് വെച്ച പോര് മറനീക്കി പുറത്തുവരുന്നു അരം പ്ലസ് അരം ഭിന്നിപ്പിലേക്ക് എന്നാണ് പ്രമോ വീഡിയോയില്‍ പറയുന്നതും.

- Advertisement -

ദിനേശ് പണിക്കരും സൗപര്‍ണിക സുഭാഷുമുള്‍പ്പടെ നിരവധി താരങ്ങളാണ് അരം പ്ലസ് അരം കിന്നരത്തിന്റെ പ്രമോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ലക്ഷ്മി പ്രിയ പരിപാടിയുടെ ഷൂട്ടിംഗ് ഫ്‌ളോറില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.

ലക്ഷ്മി ചേച്ചി ഷോ വിട്ട് പോവുമോയെന്ന് ചോദിച്ചായിരുന്നു സൗപര്‍ണിക വീഡിയോ ഷെയര്‍ ചെയ്തത്.റേറ്റിംഗ് കൂട്ടാനുള്ള പ്രാങ്കാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week