26 C
Kottayam
Saturday, June 6, 2026

പ്രണയരംഗങ്ങള്‍ ചെയ്ത് പരിചയമില്ലല്ലോ, പാട്ട് സീനിലൊക്കെ എനിക്ക് ചിരിവരും, എന്തോന്നാടീ നീ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കും; പദ്മ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സുരഭി

Must read

നടന്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുകയാണ് സുരഭി ലക്ഷ്മി. ചിത്രത്തില്‍ അനൂപ് മേനോന്റെ ഭാര്യാ വേഷത്തിലാണ് സുരഭി എത്തുന്നത്. തിരക്കഥ ഉള്‍പ്പടെ ഒരുപാട് ചിത്രങ്ങളില്‍ അനൂപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് താന്‍ കരുതിയിരുന്നില്ലെന്ന് പറയുകയാണ് സുരഭി.

ഒരു കൊമേഴ്ഷ്യല്‍ സിനിമയില്‍ മുഴുനീള നായിക കഥാപാത്രമായിട്ടൊന്നും താനിതുവരെ അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പ്രണയരംഗങ്ങളൊക്കെ അഭിനയിക്കുമ്പോള്‍ തനിക്ക് ചിരി വരുമായിരുന്നെന്നും സുരഭി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ”ഒരു ഭര്‍ത്താവും ഭാര്യയും സെന്‍ട്രല്‍ ക്യാരക്ടര്‍ ആയിട്ടുള്ള ഹീറോയിന്‍ ഓറിയന്റഡ് ആയിട്ടുള്ള സിനിമയാണ് പദ്മ. അനൂപേട്ടനെ ഒരുപാട് കാലമായിട്ട് എനിക്ക് അറിയാം. പക്ഷേ സിനിമയില്‍ ആ പാട്ടൊക്കെ അഭിനയിക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.

പദ്മ ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന ലേഡിയാണ്. പദ്മയുടെയും രവിയുടേയും റൊമാന്റിക് ജീവിതമൊക്കെ ഈ പാട്ടിലൂടെ കടന്നുപോകുന്നുണ്ട്. അതൊക്കെ അഭിനയിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകും. ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന്‍ ചോദിക്കും. ‘അതല്ല എനിക്ക് ഇതൊന്നും അഭിനയിച്ച് പരിചയമില്ലാത്തതുകൊണ്ടാണെന്ന് ‘ഞാന്‍ പറയും. ചിലപ്പോഴൊക്കെ എനിക്ക് ഒരുപാട് ചീത്തയൊക്കെ കേള്‍ക്കുമായിരുന്നു,” സുരഭി പറയുന്നു.

”അനൂപേട്ടന്റെ നായികയാവുന്നു എന്ന ഞെട്ടല്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അതിന്റെയൊക്കെ അപ്പുറത്ത് ഞാന്‍ തിരക്കഥ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനൂപേട്ടന്‍ ആ ചിത്രത്തില്‍ നായകനാണ്. പ്രിയാ മണിയാണ് നായിക. അതിലെ പല സീനിലും ‘ആമാ, അക്ക ഇങ്ക ഇല്ലൈ, അക്ക ഉള്ളെ ഇറുക്ക് എന്നൊക്കെയുള്ള കഷണം ഡയലോഗേ എനിക്ക് പെറുക്കി പറയാന്‍ ഉള്ളൂ.

- Advertisement -

പക്ഷേ ഇവരുടെ പല പ്രധാനപ്പെട്ട സീനിലും ഞാന്‍ ഒരു സൈഡില്‍ മേക്കപ്പ് സാധനങ്ങള്‍ പിടിച്ച് അസിസ്റ്റന്റായി നോക്കി നില്‍ക്കുമായിരുന്നു. പല സീനുകളും ഇവര്‍ അഭിനയിക്കുന്നത് നോക്കിയിട്ട് റൂമില്‍ പോയി അഭിനയിച്ചു നോക്കുമായിരുന്നു. എന്നാല്‍ അന്നൊന്നും നായിക എന്നുള്ള സ്വപ്നം കാണാന്‍ പറ്റുന്ന രീതിയിലുള്ള വേഷങ്ങള്‍ ചെയ്യുന്ന നടിയായിരുന്നില്ല ഞാന്‍.

- Advertisement -

അന്നത്തെ ഒരു ആഗ്രഹം ഇപ്പോള്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. അന്നും ഇന്നും അനൂപേട്ടന്‍ ഒരുപോലെയാണ് പെരുമാറുന്നത്. പല സുഹൃത്തുക്കളും പ്രൊജക്ട് ചെയ്യുമ്പോള്‍ അത് പ്രൊഡ്യൂസറുടെ അടുത്ത് എത്തുമ്പോള്‍ നായിക സ്ഥാനത്ത് നിന്ന് ഞാന്‍ മാറാറുണ്ട്. നല്ല നടിയൊക്കെയാണ് പക്ഷേ അവര്‍ക്ക് മാര്‍ക്കറ്റില്ല എന്നതാവും കാരണമായി പറയുക. കുറച്ചുകൂടി മാര്‍ക്കറ്റുളള ആരെയെങ്കിലും വെക്കുന്നതല്ലേ നല്ലതെന്ന ചോദ്യമായിരിക്കും പലപ്പോഴും വരിക.

എന്നാല്‍ അനൂപേട്ടന്‍ കഥയെഴുതി പ്രൊഡ്യൂസ് ചെയ്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടായിരിക്കും. പദ്മ എന്ന കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്നുള്ള വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. ആ വിശ്വാസത്തിലാണ് എനിക്ക് സന്തോഷം തോന്നിയത്, ‘ സുരഭി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week