24.6 C
Kottayam
Saturday, June 6, 2026

ഭൂമിയുടെ തിളക്കം കുറഞ്ഞു വരുന്നു! പുതിയ കണ്ടെത്തല്‍ അപകടമോ?

Must read

കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നമ്മളെ ബാധിക്കാത്ത വിഷയമായി ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രപഞ്ചത്തെ കുറിച്ച് പഠിക്കുന്ന ഗവേര്‍ഷകര്‍ക്ക് ഈ കണ്ടെത്തല്‍ അത്ര ചെറുതല്ല. ഭൂമിയ്ക്ക് മുമ്പത്തെ അത്ര തിളക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ വേഗതയില്‍ മങ്ങി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ബഹിരാകാശ നിലയങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നമ്മുടെ ഭൂമിയുടെ നിറം നീലയായാണ് കാണപ്പെടുന്നത്. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ നിറത്തില്‍ കാണപ്പെടുന്നത്. എന്നാല്‍ ആ തിളക്കത്തിന് മങ്ങലേല്‍ക്കുന്നതായാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യ പ്രകാശത്തില്‍ നിന്ന് തിളങ്ങുന്ന ഭൂമിയുടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ഇതിനെ കുറിച്ചുള്ള ഗവേഷകരുടെ വിശദീകരണം ഇങ്ങനെയാണ്. സൂര്യപ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂമിയ്ക്ക് തിളക്കം ലഭിക്കുന്നത്. അതിനെ ഭൂനിലാവ് അഥവാ എര്‍ത്ത് ഷൈന്‍ എന്നാണ് വിളിക്കുന്നത്. ഈ വെളിച്ചം ചന്ദ്രന്റെ ഇരുണ്ട വശത്ത് തട്ടുമ്പോഴുള്ള വെളിച്ചത്തിന്റെ തിളക്കവും തീവ്രതയും പരിശോധിച്ചാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഋതുക്കളും രാത്രികളും മാറുന്നതനുസരിച്ച് ഭൂനിലാവ് അഥവാ എര്‍ത്ത് ഷൈനിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അര്‍ദ്ധചന്ദ്ര സമയത്ത് ഭൂമിയിലിരുന്ന് നമ്മള്‍ കാണുന്ന ചന്ദ്രത്തെ ഇരുണ്ട ഭാഗവും ഭൂനിലാവിന്റെ വെളിച്ചത്തിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഭൂമിയ്ക്ക് ചുറ്റുമുള്ള മേഘങ്ങളില്‍ തട്ടിയുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനതോത് കുറയുന്നതാണ് ഭൂനിലാവിന്റെ തിളക്കം കുറയുന്നു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ മുപ്പത് ശതമാനമാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതിഫലനത്തില്‍ 0 .5 ശതമാനം കുറവ് വന്നെന്നാണ് കണ്ടെത്തല്‍. അതായത് ഭൂമിയിലേക്ക് അതികം സൂര്യപ്രകാശം പ്രവേശിക്കുകയും ഭൂമിയില്‍ താപനില ഉയരാന്‍ ഇടയാക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week