ഭോപ്പാൽ:കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ(Madhya Pradesh) ഭോപ്പാല്‍ പോലീസ് സ്റ്റേഷനിൽ (police Station) രണ്ട് പരാതികള്‍ ലഭിച്ചു. ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മറ്റൊരു യുവതിയെ മര്‍ദ്ദിച്ചതാണ് പരാതിയ്ക്ക് കാരണം. ഇതേതുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും പരസ്പരം പരാതികളുമായി പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അതിമുമ്പ് തന്നെ യുവതികളുടെ അടിപിടി വീഡിയോ സോഷ്യല്‍ മീഡിയയില്‍(Social media)വൈറലായി (Viral Video) മാറിയിരുന്നു. തലസ്ഥാന നഗരമായ ഭോപ്പാലിലെ കോ-ഇ-ഫിസ പ്രദേശത്ത് ഒക്ടോബര്‍ 15-നാണ് സംഭവം നടന്നതെന്നും വീഡിയോ വൈറലായതിന് ശേഷം ഞായറാഴ്ചയാണ് കേസുകള്‍ ഫയല്‍ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കോ-ഇ-ഫിസ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അനില്‍ ബാജ്പേയ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ”30-വയസ്സുള്ള ഒരു യുവതി തന്റെ സഹോദരിയോടൊപ്പം ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്നു. ഈ യുവതിയോടൊപ്പം മറ്റ് ആളുകളും ജിമ്മിൽ വ്യായാമം ചെയ്യുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മര്‍ദ്ദിച്ച യുവതിയുടെ ഭര്‍ത്താവുമുണ്ടായിരുന്നു. ഇതിനിടയില്‍ തന്റെ ഭര്‍ത്താവിന് ജിമ്മില്‍ പതിവായി എത്താറുള്ള 30കാരിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ യുവതിയുമായി വഴക്ക് തുടങ്ങി.
ഭാര്യ കാമുകിയെന്ന് ആരോപിക്കപ്പെട്ട യുവതിയെ ചെരിപ്പുകള്‍ കൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കില്‍ പത്ത് മിനിറ്റിലേറെ സംഘര്‍ഷം നീണ്ടു നിന്നു. ഇതിനെ തുടർന്ന് ഞായറാഴ്ച, ഭാര്യയും അവരുടെ ഭര്‍ത്താവും പരസ്പരം പരാതി നല്‍കി” അനില്‍ ബാജ്പേയ് പറഞ്ഞു.
നൂര്‍മഹല്‍ റോഡിലെ താമസക്കാരനായ ഭര്‍ത്താവ്, ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും തന്റെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതി അറിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. സ്ത്രീയ്‌ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 323 (മന:പൂർവ്വം ഉപദ്രവിക്കല്‍), 294 (അശ്ലീല പ്രവൃത്തി), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബാജ്‌പേയ് പറഞ്ഞു.