KeralaNews

തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം! ഭയന്ന് നാട്ടുകാര്‍; ഒടുവില്‍ കാര്യം പിടികിട്ടി

തൃശൂര്‍: നഗരത്തിലെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം രേഖപ്പെടുത്തിയത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരത്തി. കെ റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. അതേസമയം, ഡ്രോണ്‍ സര്‍വേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പൊലീസ് വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.

രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള എല്‍ അടയാളം കണ്ട് നാട്ടുകാര്‍ ഭയന്നു. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവര്‍ക്കും അറിയില്ലായിരുന്നു.

അതിനിടെ, പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോലീസിന്റെ വിശദീകരണത്തോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button