KeralaNews

നാടാകെ കുട്ടിവനമൊരുക്കാൻ ബേഡ്‌സ് ക്ലബിന്റെ പദ്ധതി: സംസ്ഥാനത്ത് മുഴുവൻ സൗജന്യമായി മരതൈകൾ ലഭിക്കും : സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ച് നമുക്കും നാട്ടിൽ വനം ഒരുക്കാം

കോട്ടയം:നാട് മുഴുവൻ കുട്ടിവനമൊരുക്കാൻ ബേഡ്‌സ് ക്ലബും വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗവും കൈകോർക്കുന്നു. നാട്ടിലെമ്പാടും ചെറുവനങ്ങൾ ഒരുക്കുന്നതിനായാണ് ബേർഡ് ക്ലബ് ഇന്റർനാഷണലും ഒ.ടി.ടി പ്ളാറ്റ്ഫോമായ റൂട്ട്‌സും, വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗവും കൈകോർക്കുന്നത്.

പ്രോജക്ട് റെയിൻഗ്രോവ് മഴത്തുരുത്ത് കുട്ടിവനം എന്നു പേരിട്ടിരിക്കുന്ന പദ്ധതി റൂട്ട്‌സ് വീഡിയോയും ബേഡ്‌സ് ക്ലബും സംയുക്തമായാണ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെമ്പാടുമായി മരത്തൈകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനമായിരിക്കുന്നത്.

ബേഡ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ സമ്പൂർണമായും സൗജന്യമായാണ് മരതൈകൾ വിതരണം ചെയ്യുന്നത്. മരത്തൈകൾ ഏറ്റെടുക്കാൻ താല്പര്യമുള്ളവർക്ക് ബേർഡ്‌സ് ക്ലബിനെ സമീപിച്ച് തൈകൾ ഏറ്റുവാങ്ങാം. വിദ്യാർത്ഥികൾക്കും , പൊതുജനങ്ങൾക്കും , സംഘടനകൾക്കും രജിസ്റ്റർ ചെയ്ത് ഈ വൃക്ഷതൈകൾ ഏറ്റുവാങ്ങാം. ബേഡ്‌സ് ക്ലബിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്.

ഈ വർഷത്തെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഉണ്ടാകും. ബേർഡ്ക്ലബിൻ്റെ നമ്പരുകളിലും ഇമെയിലിലും ബന്ധപ്പെട്ടാൽ കേരളത്തിൽ എവിടെയും തൈകൾ എത്തിച്ച് നൽകും.

രജിസ്റ്റർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക -: https://forms.gle/pMNyzmFcWFcRwoX97

ഫോൺ – +918714810503

ഇമെയിൽ – [email protected]

Website: https://birdsclubinternational.com

Roots Website: https://rootsvideo.com

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker