31.1 C
Kottayam
Saturday, May 4, 2024

എറണാകുളം കുന്നുംപുറത്ത് കൊലപാതകം; പോലീസുകാരനടക്കം രണ്ട് പേർ അറസ്റ്റിൽ

Must read

കൊച്ചി:എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

എറണാകുളം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമ്പി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week