ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി

കുവൈത്ത് സിറ്റി: ബഹ്‌റൈനില്‍ നിന്ന് കുവൈത്തിലെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. 62 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു GF215 വിമാനത്തില്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായത് മൂലമാണ് എത്രയും വേഗം യാത്രക്കാരെയും വിമാന ജീവനക്കാരെയും ഒഴിപ്പിച്ചതെന്നാണ് സൂചന. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്ന് ഗള്‍ഫ് എയര്‍ ട്വീറ്റ് ചെയ്തു. അധികൃതരുമായി സഹകരിച്ച് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഗള്‍ഫ് എയര്‍ വിശദമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News