28.8 C
Kottayam
Thursday, June 4, 2026

കുന്നുംപുറം കൊലപാതകം: 6 പേർ അറസ്റ്റിൽ

Must read

എറണാകുളം:ഇടപ്പള്ളി പീലിയാട് റോഡില്‍ തിങ്കളാഴ്ച അര്‍ദ്ധ രാത്രിയിലാണ് ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ ഒട്ടോഡ്രൈവര്‍ ഉങ്ങാശ്ശേരി വീട്ടില് കൃഷ്ണകുമാറിനെ (32 വയസ്സ്) വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് ഇരുമ്പു വടിക്ക് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്‍റെ സുഹൃത്തുക്കളും പരിചയക്കാരുമായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മരട് നെട്ടൂര് സ്വദേശി സാജിതാ മന്‍സില്‍ വീട്ടില്‍ ഫൈസല്‍ ( 39വയസ്സ്) , ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമേലില്‍ വീട്ടില്‍ ബിജോയ് (35 വയസ്സ് ) ആലുവ എരമം സ്വദേശികളായ തോപ്പില്‍ വീട്ടില്‍ ഉബൈദ് (25 വയസ്സ് ), ഓളിപ്പറമ്പ് വീട്ടില്‍ അന്‍സല്‍ (26 വയസ്സ് ), ഇടപ്പള്ളി നോര്‍ത്ത് വിഐ പടി സ്വദേശി ബ്ലായിപ്പറമ്പ് വീട്ടില്‍ ഫൈസല്‍ (40 വയസ്സ് ), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടില്‍ സുബീഷ് (38 വയസ്സ്) എന്നിവരെയാണ് എറണാകുളം സെന്ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട കൃഷ്ണകുമാറും ഒന്നാം പ്രതി ഫൈസലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചത്.
ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിനെ അഞ്ചംഗ സംഘം ആളൊഴിഞ്ഞ പീലിയാട് കടവ് ഭാഗത്തുള്ള പറമ്പിലേക്ക് അര്‍ധരാത്രി വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്തു നിന്നും പോലീസ് ഇരുമ്പ് പൈപ്പുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി കമ്മീഷണര്‍ സി എച്ച് നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ലാല്ജിയുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week