FeaturedHome-bannerKeralaNews
അമൃതാനന്ദമയി ആശ്രമത്തിൽ വീണ്ടും ദുരൂഹ മരണം,ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം:കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News