24.5 C
Kottayam
Friday, October 25, 2024

ജയിലിൽ പോലും പോവേണ്ടതായിരുന്നു; ആ ഡീൽ കാരണം ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ

Must read

കൊച്ചി:അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി എത്തിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തീയറ്ററുകളിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോ തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ നായകനായി എത്തിയ ബോഗേയ്ൻവില്ല എന്ന അമൽ നീരദ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് താരത്തിന് കിട്ടുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരിക്കൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ എംബിഎ പഠന കാലത്ത് റിയൽ എസ്‌റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് താരം പറഞ്ഞത്.

ചെയ്യുന്ന കഥാപാത്രങ്ങൾ വർക്കാവുന്നില്ല, പ്രേക്ഷകർക്ക് മുഷിപ്പുണ്ടാക്കുന്നു, നിർമാതാക്കൾക്ക് നഷ്ടം ഉണ്ടാകുന്നു എന്ന അവസ്ഥ വന്നു.. താൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകവരുതെന്ന് കരുതുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഒരു ഇടവേളയെടുത്ത് എംബിഎ പഠിക്കാൻ പോവുകയായിരുന്നു. എംബിഎ പഠിച്ച് വേറെ ബിസിനസ് ഒക്കെ തുടങ്ങാനായിരുന്നു ലക്ഷ്യം.

ഈ സമയത്ത് യാദൃശ്ചികമായാണ് റിയൽ എസ്‌റ്റേറ്റിലേക്ക് വരുന്നത്. എങ്ങനെയൊക്കെയോ അത് നല്ലപോലെ നടന്നു. അതിന് പിന്നാലെയാണ് വിണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമയിൽ തന്നെ കണ്ടിട്ടുള്ളതിന്റെ സ്‌നേഹത്തിന്റെയും വിശ്വാസത്തിനെയും അടിസ്ഥാനത്തിലാണ് ഈ ഡീലുകൾ മുഴുവൻ നടന്നത്. കുഞ്ചാക്കോ ബോബൻ വന്ന് കണ്ട സ്ഥലമാണെന്ന് പറഞ്ഞ് പല പല പ്ലോട്ടുകളും വിറ്റുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും ഒരു ക്രെഡിറ്റായി തോന്നിയിട്ടില്ല.

എന്നാൽ, അതിനിടെ ഒരു ഡീൽ ചെയ്തപ്പോൾ അതിൽ ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല. താൻ ജയിലിലേക്ക് പോവേണ്ട അവസ്ഥ വരെ വന്നേക്കാമായിരുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് വരെ പോയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ തനിക്ക് തീരെ ശോഭിക്കാനായിട്ടില്ല. എനിക്കതിൽ കഴിവ് തെളിയിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാൻ പിന്മാറിയതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരത്ത് കനത്ത മഴ; മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയില്‍

തിരുവനന്തപുരം:കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന്...

എ.കെ.ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; പിന്തുണ സരിന്

പാലക്കാട് : പാലക്കാട്ടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് പിന്മാറി. സി.പി. എം. സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് വന്നാണ് മാധ്യമങ്ങളെ...

സ്ഥാനാർത്ഥിയെ പിൻവലിച്ചതിന് പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവച്ചു

പാലക്കാട്: ഡിഎംകെ കേരള ഘടകത്തിൽ പൊട്ടിത്തെറി. ഡിഎംകെ പാലക്കാട് ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയിൽ നിന്നും രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് ഷമീറിന്റെ രാജി. പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും...

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് ; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ്...

പാകിസ്താനിൽ ഭീകരാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക്‌പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു....

Popular this week