തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും.
സാങ്കേതിക സര്‍വകലാശാല പരീക്ഷാസമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും സമ്പര്‍ക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ഇന്നലെ മാത്രം 118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് സ്ഥിതി സങ്കീര്‍ണമായിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News