KeralaNews

വരുന്നൂ ,കെ എസ് ആർ ടി സി പമ്പുകൾ ആദ്യ ഘട്ടത്തിൽ 8 എണ്ണം ഇവിടങ്ങളിൽ

തിരുവനന്തപുരം; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് . കെ എസ് ആർ ടി സി യുടെ ,നിലവിൽ ഉള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത് . ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത് . ഇത് കെ എസ് ആർ ടി സി യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും , ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു . ചേർത്തല , മാവേലിക്കര , മൂന്നാർ , ഗുരുവായൂർ , തൃശൂർ , ആറ്റിങ്ങൽ , നെടുമങ്ങാട് , ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക .

മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂർ , കോഴിക്കോട് , പെരിന്തൽമണ്ണ എന്നിവിടങ്ങളിലും . നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും .കെ എസ് ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും ,മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button