24.5 C
Kottayam
Friday, June 5, 2026

ഓഫീസിൽ വച്ച് പീഡനത്തേത്തുടർന്ന് ജീവനക്കാരി ആത്മഹത്യ ചെയ്തു; കെഎസ്ആർടിസി ഉദ്യോ​ഗസ്ഥനെ പിരിച്ചുവിട്ടു

Must read

തിരുവനന്തപുരം;കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷൻ ​ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ഇയാൽക്കെതിരെ വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2016 ൽ ജീവനക്കാരിയെ ഐപി. ജോസ്, ഓഫീസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരി അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിൻപ്രകാരം 2130/16 എന്ന എഫ്ഐആർ നമ്പരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബർ 8 ന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ജോസിനെ സസ്പെൻഡ് ചെയ്ത് ഇയാൾക്ക് കെഎസ്ആർടിസി കുറ്റപത്രം നൽകുകയും ചെയ്തു.കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ നടപടി ക്രമം പൂർത്തീകരിച്ച് സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ ഉത്തരവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week