Uncategorized
കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിയ സംഭവം ; പ്രതി പിടിയില്‍
കൊട്ടാരക്കര : കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയ ആളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ടിപ്പര്‍ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എട്ടാം തീയതിയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഇയാള്‍ ബസ് മോഷ്ടിച്ചത്.
കടത്തിയ ബസ് പിന്നീട് ഇയാള്‍ ഉപേക്ഷിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. KL 15 7508 നമ്പര്‍ ‘വേണാട്’ ബസാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. ഡിപ്പോക്ക് സമീപം കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷണം പോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News