KeralaNews

സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു,സ്ഥലം മാറ്റം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാർ

തിരുവനന്തപുരം: സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴസ് അസോസിയേഷന്‍ (kseb officers association) നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലും ചുമതലയേറ്റു. സ്ഥലം മാറ്റം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാർ പറഞ്ഞു. അഞ്ചാം തിയതിയിലെ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്നും സുരേഷ് കുമാർ പറഞ്ഞു.

എറണാകുളത്ത് വൈദ്യുതിമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍ നിലപാട് തിരുത്തിയത്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ചെയര്‍മാന്‍റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button