തിരുവനന്തപുരം കിച്ചുവിനെ അര്‍ഹിക്കുന്നില്ല, ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ കഴിയുമോ?; കൃഷ്ണകൃമാറിന്റെ തോല്‍വിയില്‍ പ്രതികരണവുമായി ഭാര്യ

തിരുവനന്തപുരം: സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട നടന്‍ കൃഷ്ണകുമാറിനെ പിന്തുണച്ച് കുടുംബം. തിരുവനന്തപുരം മണ്ഡലം കൃഷ്ണകുമാറിനെ അര്‍ഹിക്കുന്നില്ലെന്നും കഴിവിന്റെ പരമാവധി അദ്ദേഹം പരിശ്രമിച്ചെന്നും അതില്‍ അഭിമാനമുണ്ടെന്നും ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു.

കന്നിയങ്കത്തിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സിന്ധു ഭര്‍ത്താവ് കൃഷ്ണകുമാറിന് പിന്തുണ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലാണ് സിന്ധു കൃഷ്ണകുമാര്‍ പിന്തുണ അറിയിച്ചത്.

Read Also