തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നു

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് തീരുമാനം.

ബുധനാഴ്ച രാവിലെ കൊല്ലത്ത് ബിഡിജെഎസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. ഇതിനു പിന്നാലെ രാജി വയ്ക്കുമെന്നാണ് സൂചന.

Read Also

ബിജെപി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തില്‍ പരിഗണന ലഭിച്ചില്ലെന്നും തുഷാര്‍ ആരോപിക്കുന്നു.