തിലകൻ ചേട്ടൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി; ഒടുവിൽ ഞങ്ങൾക്കിടയിൽ അത് സംഭവിച്ചു,തുറന്നുപറഞ്ഞ് കെ.പി.എ.സി ലളിത
കൊച്ചി:നടൻ തിലകനുമായുള്ള കലഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കെപിഎസി ലളിത. ഇരുവരും തമ്മിലുള്ള കലഹം മലയാള സിനിമയിൽ പരസ്യമായിരുന്നു.
‘ഞങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭര്‍ത്താവു കൂടിയായ സംവിധായകന്‍ ഭരതന്‍ ഒരു സിനിമ ആലോച്ചിരുന്നു പിന്നീട് അത് നിന്ന് പോയി, അത് ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് ചമയം എന്ന സിനിമ ചെയ്തത്. അതില്‍ എനിക്ക് റോള്‍ ഇല്ലായിരുന്നു. തിലകന്‍ ചേട്ടനായിരുന്നു മുരളിയുടെ റോള്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് അന്ന് സുഖമില്ലാത്ത അവസ്ഥയായിരുന്നു കടല്‍ വെള്ളത്തില്‍ ഇറങ്ങാനൊക്കെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. അങ്ങനെ കാസ്റ്റിംഗില്‍ മാറ്റം വരുത്തി മുരളിക്ക് ആ റോള്‍ നല്‍കി. പിന്നീടു ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ ഒരു സിനിമയില്‍ ഒന്നിച്ച് വന്നപ്പോള്‍ അദ്ദേഹം എന്നോട് ആവശ്യമില്ലാതെ വഴക്കിനു വന്നു.
ഞാന്‍ ആണ് അദ്ദേഹത്തെ ചമയത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും സിനിമയില്‍ ജാതി കളിയാണ് എന്നൊക്കെ അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഇത് കേട്ടപ്പോള്‍ ഞാനും വെറുതെ ഇരുന്നില്ല. ഞാനും എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അങ്ങനെ വഴക്ക് ഗുരുതരമായി.
അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്. വഴക്കിട്ടു ഇരുന്നിട്ടും ഞങ്ങള്‍ ഒന്നിച്ച് വീണ്ടും സിനിമ ചെയ്തു. ഹാര്‍ബര്‍, സ്ഫടികം ഇതൊക്കെ ഞങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാതിരുന്നപ്പോള്‍ ചെയ്ത സിനിമയാണ്. പിന്നീട് അനിയത്തി പ്രാവിന്റെ ലൊക്കേഷനില്‍ വച്ച് വിദ്യയാണ് ( ശ്രീവിദ്യ) ഞങ്ങളുടെ പിണക്കം മാറ്റിയത്’. കെപിഎസി ലളിത പറയുന്നു.