KeralaNews

സത്യപ്രതിജ്ഞ ഓണ്‍ലൈനാക്കണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കത്ത്

കോഴിക്കോട്: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കൊവിഡ് ചികിത്സയ്ക്കായി തയാറായി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസിലാക്കി ചടങ്ങില്‍ നിന്ന് പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ കുറിപ്പ്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സത്യപ്രതിജ്ഞയില്‍ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button