26.4 C
Kottayam
Wednesday, June 17, 2026

പ്ലേറ്റിനെച്ചൊല്ലി തര്‍ക്കം; വിവാഹച്ചടങ്ങിനിടെ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു

Must read

ലഖ്‌നൗ: വിവാഹചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല നടന്നത്.

ഉത്തര്‍പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. അക്രമങ്ങളെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു.നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.

വിവാഹത്തിന് മുമ്പുള്ള തിലക് എന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. തിലക് ചടങ്ങില്‍ പങ്കെടുക്കാനായി വധുവിന്റെ പിതാവും ബന്ധുക്കളും തിങ്കളാഴ്ച രാത്രി വരന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

Popular this week