കോഴിക്കോട്: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോഴിക്കോട്ട് ഞായറാഴ്ച 118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴിയാണ്.
അതേസമയം മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് എസ്.പി ഓഫീസ് താത്കാലികമായി അടച്ചു. രണ്ട് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഒരു സഹകരണ സ്റ്റോര്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗമാണ് അടച്ചത്. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News