KeralaNews

ലോക്ക് ഡൗണിൽ ഇളവ്, 20 നു ശേഷം കോട്ടയം സാധാരണ നിലയിലേക്ക്

കോട്ടയം: കൊറോണ പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി വൻ വിജയം നേടിയ കോട്ടയം ഏപ്രിൽ 20 മുതൽ സാധാരണ നിലയിലേയ്ക്ക്.കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയത്ത് ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് ൽകാമെന്നു മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ലോക്ക് ഡൗണിൽ ഇളവു നൽകുന്നതോടെ സ്വകാര്യ വാഹനങ്ങൾക്ക് പാസുകളോ സത്യവാങ്മൂലമോ ഇല്ലാതെ ജില്ലയ്ക്കുള്ളിൽ
സഞ്ചരിക്കാൻ സാധിക്കും.

ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ കടകൾ തുറക്കാനാവും.

ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തുറന്നു പ്രവർത്തിക്കാം. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും അനുവാദം
ലഭിക്കും.മാസ്ക് ധരിച്ചു മാത്രം വീട്ടിൽ
നിന്നും പുറത്തിറങ്ങാം.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ജില്ലയിലെ കെട്ടിട നിർമ്മാണങ്ങളും, ഫാക്ടറികളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വഴിയിൽ കൃത്യമായ
അകലത്തിൽ സാനിറ്റെസറും,കൈ കഴുകുന്നതിനുള്ള ക്രമീകരണവും ഉണ്ടാകണം.

പൊലീസ് പരിശോധന പൂർണമായും ഒഴിവാകില്ലെങ്കിലും ഇളവുകൾ ഉണ്ടാകും.
തീയറ്ററുകളും, മാളുകളും, ഷോപ്പിങ്
സെന്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു
പ്രവർത്തിക്കില്ല.ആളുകൾ കൂടുന്ന യോഗങ്ങളോ,സമ്മേളനങ്ങളോ അനുവദിക്കില്ല.

ജില്ലയ്ക്കു പുറത്തേയ്ക്കോ സംസ്ഥാനത്തിന്
പുറത്തേയ്ക്കോ യാത്ര ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കില്ല.ബാറുകളും ബിവറേജുകളും
തുറക്കില്ല. മദ്യവിൽപ്പന സ്ഥാപനങ്ങൾ ഒന്നും
പ്രവർത്തിക്കില്ല.കല്യാണമോ, മരണമോ അടക്കമുള്ള ചടങ്ങുകൾക്കും
നിയന്ത്രണം ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker