Home-bannerKeralaNews

ലോക്ക് ഡൗൺ ഇളവിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പ്രത്യേക സമ്പ്രദായം നടപ്പിലാക്കും; സ്ത്രീകൾക്ക് ഇളവ്

തിരുവനന്തപുരം:ലോക്ക് ഡൗൺ ഇളവിനു ശേഷം വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്, ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക,, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി .

എന്നാൽ പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നല്കും,, യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസുകൾ, വാഹനവില്പനക്കാരുടെ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു, ഏപ്രിൽ 20ന് ശേഷവും കര്ശന നിയന്ത്രണം തുടരുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്ക് ഈ ഇളവുകൾ ബാധകമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker