HealthNews

കോട്ടയത്ത് ഏഴു പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ

കോട്ടയം:വിദേശത്തുനിന്നെത്തിയ നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന രണ്ടു പേരും ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ജില്ലയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആറു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാലു പേര്‍ ആശുപത്രിയിലും രണ്ടു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു.

എട്ടു പേര്‍കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 127 പേരാണ്.

ജില്ലയില്‍ ഇതുവരെ ആകെ 294 പേര്‍ക്ക് രോഗം ബാധിച്ചു. 167 പേര്‍ രോഗമുക്തരായി.

പാലാ ജനറല്‍ ആശുപത്രി-32 , കോട്ടയം ജനറല്‍ ആശുപത്രി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -22, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-15 എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവര്‍*

🔹വിദേശത്തുനിന്ന് എത്തിയവര്‍
——-

1. ഖത്തറില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. ഷാര്‍ജയില്‍നിന്നും ജൂണ്‍ 27ന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(30). തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ ഫലം പോസിറ്റിവായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു

4. സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ കോട്ടയം താഴത്തങ്ങാടി സ്വദേശി(30). തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ ഫലം പോസിറ്റിവായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു

🔹മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
——-

5. മുംബൈയില്‍നിന്നും ജൂൺ 30ന് ട്രെയിനില്‍ എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശിനി(32).മുംബൈയില്‍ നഴ്സായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

6. ഹൈദരാബാദില്‍നിന്നും വിമാനത്തില്‍ ജൂലൈ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശി(48). രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചയാള്‍
——

7. പാറത്തോട് സ്വദേശി(72). സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ശരീര വേദനയും തലവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടായപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.പരിശോധനയില്‍ വൈറല്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തി. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

*രോഗമുക്തരായവര്‍*

1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി(36)

2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(23)

3. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച കരിക്കാട്ടൂര്‍ സ്വദേശി(31)

4. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(30)

5. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ സ്വദേശി(31)

6. മധുരയില്‍നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കാരാപ്പുഴ സ്വദേശി(30)

7. ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(7). കുട്ടിയുടെ മാതാപിതാക്കള്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.

8.രോഗം ഭേദമായ പള്ളിക്കത്തോടുനിന്നുള്ള പെണ്‍കുട്ടിയുടെ സഹോദരി(6)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker