28.9 C
Kottayam
Sunday, May 12, 2024

വീട്ടിലേക്കുള്ള വഴിയില്‍ നിറയെ ഗര്‍ഭനിരോധന ഉറകള്‍! സഹികെട്ട് കക്കോട് നിവാസികള്‍

Must read

തിരുവനന്തപുരം: ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പോലും മടിയുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഗേര്‍ഭനിരോധന ഉറകളില്‍ ചവിട്ടാതെ വീട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ കഴിയുകയാണ് 45 കുടുംബങ്ങള്‍. തിരുവനന്തപുരത്തെ കവടിയാറിലെ കക്കോട് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ദുരനുഭവം. റോഡ് തകര്‍ന്നതോടെയാണ് ടാര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച മണ്ണില്‍ നിന്ന് കോണ്ടം പുറത്തേക്ക് വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ കോണ്ടം ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രദേശ വാസികള്‍.

45 കുടുംബങ്ങള്‍ താമസിക്കുന്ന കക്കോട് റോഡിലാണ് ഗര്‍ഭനിരോധന ഉറകള്‍കൊണ്ട് നിറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദേശവാസികള്‍ക്ക് റോഡ് നിര്‍മിച്ചു കിട്ടിയത്. രണ്ട് പതിറ്റാണ്ട് മുന്‍പു വരെ നല്ല റോഡില്ലാത്തതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. തുടര്‍ന്നാണ് റോഡ് നിര്‍മിക്കുന്നതിനു വേണ്ടി വഴി നിരപ്പാക്കാനായി മണ്ണ് അടിച്ചത്. പ്രമുഖ കോണ്ടം നിര്‍മാതാക്കളായ എച്ച് എല്‍എല്‍ ലൈഫ്കെയറാണ് ഇതിനുള്ള മണ്ണ് നല്‍കിയത്.

അടുത്ത കാലം വരെ മണ്ണിലുണ്ടായിരുന്ന കോണ്ടം ഇവര്‍ക്ക് പ്രശ്നമായിരുന്നില്ല. എന്നാല്‍ മാലിന്യ പൈപ്പുകള്‍ക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് പണ്ട് അടക്കം ചെയ്ത കോണ്ടങ്ങളെല്ലാം പുറത്തുചാടിയത്. റോഡിന്റെ നടുവിലൂടെയാണ് പൈപ്പുകള്‍ക്ക് വേണ്ടി കുഴിയെടുത്തത്. ഒരു മഴ കഴിഞ്ഞതോടെ മണ്ണിനൊപ്പമുണ്ടായിരുന്ന കോണ്ടങ്ങള്‍കൊണ്ട് റോഡ് നിറഞ്ഞു. ഇപ്പോള്‍ ഇതുവഴി നടക്കാന്‍ കഷ്ടപ്പെടുകയാണ് വഴിയാത്രക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week