24.3 C
Kottayam
Saturday, June 6, 2026

മുകേഷ്, നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും, മേഴ്സിക്കുട്ടിയമ്മയ്ക്കും ഐഷാ പോറ്റിക്കും സാധ്യതമാത്രം; കൊല്ലത്ത് സി.പി.ഐ.എം സാധ്യതാ പട്ടികയായി

Must read

കൊല്ലം: കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. ചവറയില്‍ ഡോ.സുജിത്ത് വിജയനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്. സുജിത്ത് വിജയന്റെ ചിഹ്നം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.

കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ കൂടി ഏറ്റെടുത്ത് അഞ്ച് സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചവറ വിജയന്‍പിള്ളയാണ് മത്സരിച്ചത്. എന്നാല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പൂര്‍ണമായും സിപിഐഎമ്മില്‍ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഐഎം മത്സരിക്കുന്നത്.

അതേസമയം, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്സികുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കില്‍ എസ്.എല്‍. സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാലിനെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. എം.എല്‍.എ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്.

എന്നാല്‍ കുന്നത്തൂര്‍ സിപിഐഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി അംഗമായ കോവൂര്‍ കുഞ്ഞുമോനെ തന്നെ കുന്നത്തൂരില്‍ പിന്തുണയ്ക്കും. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന.

- Advertisement -

അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവില്‍ കണ്ണൂര്‍ കോണ്‍ഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫ്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week