പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും മത്സരിക്കും. ഇരുവരുടെയും രണ്ടാമൂഴമാണിത്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
അതേസമയം, റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പുയര്‍ന്നു. രാജു എബ്രാഹമിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം റാന്നിയില്‍ നിന്നു മത്സരിച്ചു ജയിച്ചയാളാണ് രാജു എബ്രഹാം.
ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിപാര്‍ശ ചെയ്തിട്ടുണ്ട്. യോഗത്തില്‍ മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News