ലൈംഗിക അപവാദത്തില്‍ മലയാളി വൈദികനെതിരെ ന്യൂസിലാന്‍ഡില്‍ അന്വേഷണം; രാജ്യ വിട്ടു പോകുന്നതിന് വിലക്ക്

കൊച്ചി: ലൈംഗിക അപവാദത്തില്‍ അകപ്പെട്ട് മറ്റൊരു മലയാളി വൈദികന്‍ കൂടി. ന്യുസിലാന്‍ഡില്‍ സേവനം ചെയ്യുന്ന മലയാളി വൈദികനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഡ്യുനേഡിന്‍ മേഴ്സി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായ ഫാ. ഫിവിന്‍സ് ചിറ്റിലപ്പിള്ളിക്കെതിരെയാണ് അന്വേഷണം. തൃശൂര്‍ സ്വദേശിയാണ് ഇദ്ദേഹം.

വൈദികനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നും ലൈംഗിക സ്വഭാവമുള്ളതാണ് അതെന്നും ഡ്യൂനെഡിന്‍ റോമന്‍ കത്തോലിക്കാ ബിഷപ് മൈക്കേല്‍ ജോസഫ് ഡൂലേ സ്ഥിരീകരിച്ചതായി ഒട്ടാഗോ ഡെയ്ലി ടൈംസിനെ ഉദ്ധരിച്ച് ന്യുഡിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജനുവരി മുതല്‍ മേഴ്സി ഇടവകയില്‍ സേവനം ചെയ്യുകയായിരുന്നു ഇദ്ദേഹം.

പരാതിയെ തുടര്‍ന്ന് ഫാ.ഫിവിന്‍സിനെ ചുമതലയില്‍ നിന്നും നീക്കിയതായും അദ്ദേഹം രൂപതയില്‍ ഒരിടത്തും സേവനം ചെയ്യുന്നില്ലെന്നും താമസിക്കുന്നില്ലെന്നും ബിഷപ് വ്യക്തമാക്കി. പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചു. ന്യൂസീലാന്‍ഡ് വിട്ടുപോകുന്നത് വിലക്കിയിട്ടുണ്ടെന്നും ബിഷപ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News