രാഹുലിനെ മോദി പരിഹസിച്ചപ്പോള്‍ ചിരിയടക്കാനാവാതെ കൊടിക്കുന്നില്‍ സുരേഷ്! വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പ്രധാനമന്ത്രി മോദി പരിഹസിച്ചതിന് പിന്നാലെ ലോക്സഭയിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ചിരിയും ചര്‍ച്ചയാവുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി രാഹുലിനെ വേദിയിലിരുത്തി ട്യൂബ് ലൈറ്റെന്ന് പരിഹസിച്ചത്. ‘താന്‍ കഴിഞ്ഞ 30-40 മിനിട്ടുകളായി സംസാരിക്കുകയായിരുന്നു ചിലര്‍ക്ക് ഇപ്പോഴാണ് വൈദ്യുതി എത്തിയത്. ചില ട്യൂബ് ലൈറ്റുകള്‍ ഇങ്ങനെയാണ്’ എന്നായിരുന്നു മോദിയുടെ പരിഹാസം.
മോദിയുടെ പരിഹാസം കേട്ട് രാഹുലിന് തൊട്ടടുത്തിരുന്ന കൊടിക്കുന്നില്‍ ചിരിക്കുന്നതും ലോക്സഭയിലെ ലൈവ് വീഡിയോയില്‍ കാണാം. ഇതു കണ്ട മോദി സഭയിലുള്ളവരുടെ ശ്രദ്ധയും കൊടിക്കുന്നിലേക്ക് ക്ഷണിച്ചു. ‘എന്താണ് സുരേഷ് ജി ചിരിക്കുന്നത്. അതില്‍ ഒരു രഹസ്യമുണ്ട്. ഒരു ദിവസം അദ്ദേഹത്തിനും അവസരമുണ്ട് എന്നതിലാണ്’- മോദി പറഞ്ഞു.
#WATCH Prime Minister Narendra Modi after Rahul Gandhi made an intervention in his speech in Lok Sabha: I was speaking for the last 30-40 minutes but it took this long for the current to reach there. Many tubelights are like this. pic.twitter.com/NwbQVBHWPx
— ANI (@ANI) February 6, 2020