27.7 C
Kottayam
Monday, April 29, 2024

മരിച്ചയാളുടെ ശരീരത്തിലെ കോണ്ടം പിൻതുടർന്ന് അന്വേഷണം,കാെച്ചിയിൽ ഇടുക്കി സ്വദേശിയെ കൊന്ന കേസിൽ 2 പ്രതികൾ പിടിയിൽ

Must read

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിൽ ബംഗാൾ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ സെൻട്രൽ പോലീസിന്റെ പിടിയിൽ കഴിഞ്ഞ 17 ന്  പുലർച്ചെ 12. 15 മണിക്ക് ബംഗാൾ സ്വദേശിയായ ഫിറാജ് കിഷൻ എന്നയാളെ അംബേദ്കർ സ്റ്റേഡിയത്തിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി വില്ലേജിൽ തട്ടാപ്പ് പുത്തൻവീട്ടിൽ സിദ്ദിഖ് മകൻ 25 വയസ്സുള്ള അജ്മൽ, ചേർത്തല തുറവൂർ തിരുമല ഭാഗം പുന്നക്കൽ വീട്ടിൽ വിൻസെന്റ് മകൻ 19 വയസ്സുള്ള ക്രിസ്ത്യൻ ഷാരോൺ എന്നിവരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു
. നഗരത്തിൽ പ്രത്യേകിച്ചും കെഎസ്ആർടിസി സ്റ്റാൻഡിന് പരിസരത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവർ ലൈംഗികവേഴ്ച്ചക്കായി രാത്രി 10 മണിക്ക് ശേഷം പുലർച്ചെ നാലുമണിവരെ റെയിൽവേ ട്രാക്കിലും മറ്റും ഇരുട്ടിന്റെ മറവിൽ നിൽക്കും. ഈ സമയത്ത് സാമൂഹ്യവിരുദ്ധരായ യുവാക്കൾ ഈ ഭാഗത്ത് ട്രാൻസ്‌ജെൻഡർമാരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തിയും സംസാരിച്ചു ട്രാൻസ്ജെൻഡർ മാരുടെ അടുത്ത എത്തിക്കും.. ഇവർ ട്രാൻസ്‌ജെണ്ടർമാരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന സമയത്ത് ഇവർ ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടി പറിക്കുകയും അവരെ മർദ്ദിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നു. നാണക്കേട് ഭയന്ന് ഇവർ ആരും തന്നെ പോലീസിൽ പരാതി പറയുകയില്ലായിരുന്നു ഇടപാടുകാരുടെ പണം തട്ടുന്നത് കൂടാതെ ഇക്കൂട്ടർ ട്രാൻസ്ജെൻഡർ മാരുടെ കൈയിൽ നിന്ന് കമ്മീഷനും വാങ്ങുമായിരുന്നു.ഈ കാര്യത്തിൽ പോലീസ് താൽപ്പര്യം എടുത്ത് കേസ്സെടുത്തു ട്രാൻസ്‌ജെൻഡർമാരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിട്ടുണ്ട്. പോലീസ് പട്രോളിങ് കൂടിയതിനാൽ ഇപ്പോൾ ഇക്കൂട്ടർ റെയിൽവേ ട്രാക്കിന്റ അടുത്താണ് ഇടപാടുകൾ നടത്തുന്നത്
17 ന് ഇടുക്കി തോപ്രാംകുടിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഫിറോജ് കൃഷൻ നാട്ടിൽ പോകുന്നതിനായി എറണാകുളത്ത് വരുകയായിരുന്നു ഈ സമയത്ത് പ്രതികൾ സി പി ഉമ്മർ റോഡീൽ ഉള്ള സ്കൈലൈൻ ഫ്ലാറ്റിൻ റെ മുൻവശം ഇരിക്കുകയായിരുന്നു. ഫിറോജ് കൃഷൻ നടന്നു വരുന്നത് കണ്ടു പ്രതികൾ അയാളെ സമീപിക്കുകയായിരുന്നു ലൈംഗികവേഴ്ചക്കായി. സ്ത്രീയെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അംബേദ്കർ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ആ സമയം സ്റ്റേഡിയത്തിന് ഉള്ളിൽ റെയിൽവേ റയിൽവേ ട്രാക്കിനടുത്തായി ഒരു ട്രാൻസ്ജെൻഡർ വേറൊരാളും ആയി ലൈംഗികവേഴ്ച നടത്തുകയായിരുന്നു. പ്രതികൾ അയാളുടെ നേരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികളുടെ സ്ഥിര പരിചയക്കാരിയായ ട്രാൻസ്ജെൻഡർ ആയതുകൊണ്ടും അയാളുടെ കയ്യിൽ വേറെ പണമില്ലാത്തതുകൊണ്ട് അയാളെ അവർ ഓടിച്ചുവിട്ടു. അതിനുശേഷം അവർ ഫിറോജ്നോട് കയറി കൊള്ളുവാൻ വേണ്ടി പറഞ്ഞു ട്രാൻസ്ജെൻഡർ ആയതിനാൽ ഫിറോജ്ന് താൽപര്യമുണ്ടായിരുന്നില്ല എന്നാലും ട്രാൻസ്ജെൻഡർന്റെ നിർബന്ധപ്രകാരം അവർ ലൈംഗികവേഴ്ച തുടങ്ങി ആ സമയം പ്രതികൾ സ്ഥലത്തേക്ക് ഓടി വരികയും മരണപ്പെട്ട ആളുടെ കഴുത്തിൽ കത്തി വെക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം ട്രാൻസ്ജെണ്ടറിനെ അവിടെനിന്ന് ഓടിക്കുകയും ചെയ്തു. പ്രതികൾ ഫിറോജ് നോട് പണം ആവശ്യപ്പെടുകയും ചെയ്തു അതിനെ എതിർത്തു അതിനെത്തുടർന്നാണ് പ്രതികൾ ഫിറോജ്നെ കുത്തിയത് നെഞ്ചത്ത് മൂർച്ചയുള്ള കത്തികൊണ്ട് രണ്ട് കുത്താണ് ഫിറോജ്ന് കിട്ടിയത്. കുത്തു കൊണ്ട ഫിറോജ് ഓടി കെഎസ്ആർടിസി എയിഡ് പോസ്റ്റിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ ഷബീർ അലിയെ അറിയിക്കുകയും ഉടൻതന്നെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു ചികിത്സ നടക്കവേ അരമണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
സംഭവം നടന്ന സമയത്ത് മരണപ്പെട്ട ആളെ കുറിച്ചോ സംഭവത്തെ ക്കുറിചോ, പ്രതികളെക്കുറിചോ പോലീസിന് യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല, മരണപ്പെട്ട ആളെ പരിശോധിച്ച സമയം ശരീരത്തിൽ കാണപ്പെട്ട കോണ്ടം ആണ് ട്രാൻസ്ജെൻഡർലേക്ക് ഈ കേസ് എത്തിച്ചത്.. അന്വേഷണത്തിൽ എറണാകുളം ഭാഗത്തു നിന്നും കളമശ്ശേരി വരെയുള്ള നൂറിലധികം ട്രാൻസ്‌ജെൻഡർമാരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവം നടന്ന ഭാഗത്തുനിന്നുള്ള ട്രാൻസ്ജെൻഡറെ കണ്ടെത്തിയത് പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു
സമീപ ദിവസങ്ങളിൽ ട്രാൻസ്ജെൻഡർമാർ ഉൾപ്പെട്ട പല കേസുകളും പോലീസ് എടുത്തിട്ടുണ്ട്
ഇക്കാര്യങ്ങളിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ട്രാൻസ്ജെൻഡർമാരുമായി അനാശാസ്യത്തിൽ ഏർപ്പെടുന്ന പലരും ഇത്തരത്തിലുള്ള പല ആക്രമണങ്ങൾക്കും പിടിച്ചുപറിയും ഇരയാകാറുണ്ട് എങ്കിലും അപമാനം ഭയന്ന് ആരും തന്നെ ഇക്കാര്യം പോലീസിൽ അറിയിക്കാറില്ല. സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കുന്ന പല ആളുകളും ഇത്തരത്തിലുള്ള ഇടപാടുകൾക്ക് എത്താറുള്ളത് ആയി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്
പ്രതികൾക്ക് ചാവക്കാട് സ്റ്റേഷനിലും കുത്തിയതോട് സ്റ്റേഷനിലും നേരത്തെ മോഷണക്കേസ്സ് മയക്കുമരുന്ന് കേസ്സ് ഉണ്ട്
എറണാകുളം അസി കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വി ജയശങ്കർ, സെൻട്രൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ എസ് സനൽ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വിബിൻ ദാസ്, കിരൺ സി നായർ എ എസ് ഐ മാരായ കെ ടി മണി, വിനോദ് കൃഷ്ണ, ഇ എം ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് രഞ്ജിത്ത്, മനോജ്, ഇഗ്നേഷ്യസ്, സിവിൽ പോലീസ് ഓഫീസർമാരായ ഇസഹാക്ക്, അജിലേഷ്,n നിഷാർ എന്നിവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് ചെയ്തതും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week