കൊച്ചി :നെടുമ്പാശേരി വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടോയ്ലെറ്റില്‍നിന്ന് 2.75 കിലോഗ്രാം സ്വര്‍ണവും ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത് ടോയ്ലെറ്റില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് ഒരു കോടി 20 ലക്ഷം രൂപയും പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണത്തിന് 32 ലക്ഷം രൂപയും വില വരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News