23.9 C
Kottayam
Thursday, June 4, 2026

പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ ഭര്‍ത്താവും സംഘവുമെത്തി, 55 കാരനായ ബന്ധുവിന്റെ അടുത്തു നിന്നും മടങ്ങാതെ വീട്ടമ്മ, ഭർത്താവും മക്കളും ബന്ധുവിന്റെ കാൽ തല്ലിയൊടിച്ചു

Must read

വെച്ചൂച്ചിറ: വീട്ടിൽ നിന്നും പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ചു. വെച്ചൂച്ചിറ ചാത്തന്‍തറ തടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പുഞ്ചവയല്‍ സ്വദേശി ദേവരാജനാണ് (55) ആക്രമിക്കപ്പെട്ടത്. . കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റിലായി. സംഘത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് തിരുവനന്തപുരം വിളവൂര്‍കോണം കുന്നുംപുറത്ത് ജയബാബു (51), മകന്‍ അരുണ്‍ ബാബു (22), മകന്റെ സുഹൃത്തുക്കളായ രഞ്ജിത്ത് (26),വിഷ്ണു (22), ബിബിന്‍ ജോസ് (20), ഫ്രെഡി (22),രതീഷ് (31) എന്നിവരെയാണ് പിടികൂടിയത്. പരിക്കേറ്റ ദേവരാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 ദിവസം മുന്‍പാണ് തിരുവനന്തപുരത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പിണങ്ങി സ്ത്രീ തനിച്ച്‌ താമസിക്കുന്ന ദേവരാജന്റെ അടുത്ത് എത്തിയത്. ദേവരാജന്റെ വീട്ടില്‍ കഴിഞ്ഞ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാനാണ് ജയബാബുവും സംഘവും എത്തിയെങ്കിലും സ്ത്രീ പോകാന്‍ തയ്യാറാകാതെ വന്നത് വാക്കു തര്‍ക്കത്തിനിടയാക്കിയെന്നും തുടര്‍ന്ന് ദേവരാജനെ സംഘം മര്‍ദ്ദിച്ചതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week