കിമ്മിന്റെ ഉല്ലാസനൗകകളെ ഒപ്പിയെടുത്ത് ഉപപഗ്രഹക്കണ്ണുകള്‍,ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ യഥാര്‍ത്ഥ അവസ്ഥയെന്ത്

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എവിടെയാണെന്ന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചു. രണ്ടാഴ്ചയായി പൊതുവേദികളില്‍ വരാത്ത ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉല്ലാസനൗകകള്‍ അദ്ദേഹത്തിന്റെ കടലോര റിസോര്‍ട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് ഉപഗ്രഹ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്.

ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയില്‍പെട്ടത്. കോവിഡ് മുന്‍കരുതലായി നേതാവും കുടുംബവും പൊതുസമ്പര്‍ക്കം ഒഴിവാക്കി മാറിക്കഴിയുകയായിരിക്കാം എന്ന ദക്ഷിണ കൊറിയ, യുഎസ് നിരീക്ഷണം ശരിവയ്ക്കുന്നതാണിത്.എന്നാല്‍, കിം കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങള്‍ക്കു കടുത്ത വാര്‍ത്താവിലക്കുള്ള ഉത്തര കൊറിയയില്‍ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുളള നിഗമനങ്ങള്‍ ശരിയാകണമെന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News